ഓവല്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. ആദ്യത്തെ നാലു ടെസ്റ്റുകളിലും കളിച്ച അശ്വിനു പകരം രവീന്ദ്ര ജഡേജ കളിക്കാനാണ് സാധ്യത. എന്നാല്‍ ഓള് റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയേയും മാറ്റാന്‍ ആലോചനയുണ്ട്. നാലു ടെസ്റ്റുകളില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് പാണ്ഡെ നന്നായി കളിച്ചത്. ഹര്ദികാ പാണ്ഡെയ്ക്കു പകരം ഹനുമ വിഹാരി ടെസ്റ്റില്‍ അരങ്ങേറ്റം നടത്തും. മോശം ഫോമില്‍ കളിക്കുന്ന ഓപ്പണര്‍മാരില്‍ ഒരാളെ മാറ്റി പൃഥ്വി ഷായ്ക്ക് അവസരം നല്‍കുമെന്നും സൂചനയുണ്ട്.
എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തിന് നിലവില്‍ ഭീഷണിയില്ല. ആദ്യ രണ്ടു ടെസ്റ്റുകള്‍ കളിച്ച ദിനേശ് കാര്‍ത്തിക് പരാജയമായതോടെയാണ് മൂന്നും നാലും ടെസ്റ്റുകളില്‍ പന്ത് കീപ്പര്‍ സ്ഥാനത്തേയ്ക്ക് വന്നത്. ബാറ്റിംഗില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു. പുതുമുഖം എന്ന നിലയില്‍ പന്തിന്റെ ബാറ്റിംഗിലെ പിഴവ് ടീം മാനേജ്മെന്റ് നിലവില്‍ പരിഗണിച്ചേക്കില്ല. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാനത്തെ ടെസ്റ്റ്. 3-1 എന്ന നിലയില്‍ ഇംഗ്ലണ്ട് പരന്പര നേടിക്കഴിഞ്ഞതിനാല്‍ മത്സരം അപ്രധാനമാണ്.
ALSO READ:ടെസ്റ്റിൽ 6000 റൺസ് തികച്ച് വിരാട് കോഹ്ലി
Post Your Comments