MollywoodLatest News

താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ

ഒരുപാട്ട് ഇഷ്ടമായി അങ്ങനെ അത് പാടിയെന്നേ ഉള്ളൂവെന്നും അനുശ്രീ അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം.

താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടി അനുശ്രീ ഘോഷയാത്രയ്ക്ക് പങ്കെടുത്തത് വലിയ വാര്‍ത്തകള്‍ക്ക് തിരികൊളുത്തിയിരുന്നു. അതേടെ അനുശ്രീ സംഘപരിവാര്‍ പ്രവര്‍ത്തകയാണെന്ന് പ്രചരിച്ചിരുന്നു.

കൂടാതെ സഖാവ് എന്ന കവിത ആലപിച്ച്പാടുന്നത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ അനുശ്രീയെ എല്ലാവരും കമ്മ്യൂണിസ്റ്റ് ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഒരുപാട്ട് ഇഷ്ടമായി അങ്ങനെ അത് പാടിയെന്നേ ഉള്ളൂവെന്നും അനുശ്രീ അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം.

Also Read : സൂര്യയോടുള്ള ആരാധന തലയ്ക്ക് പിടിച്ച് അനുശ്രീ; അടുത്ത ജന്മത്തില്‍ ജ്യോതികയാകാന്‍ മോഹം!

സ്റ്റാര്‍ അന്‍ഡ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ചു തുറന്നു പറഞ്ഞത്. തന്റെ രാഷ്ട്രീയ നിലപാടും താരം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയം എന്തെന്ന് പോലും നന്നായിട്ട് അറിയില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയല്ല താനെന്ന് അനുശ്രീ പറയുന്നു. പക്ഷേ, രാഷ്ട്രീയത്തില്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാറാണ്. കാരണം തനിയ്ക്ക് ഓര്‍മവെച്ച നാളുമുതല്‍ തന്റെ നാടിനു വേണ്ടി നല്ലത് ചെയ്തിട്ടുള്ള വ്യക്തയാണ് അദ്ദേഹം. ഗണേഷ് കുമാര്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും ഞങ്ങള്‍ വേട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും അനുശ്രീ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button