പെട്രോളിന് ദിനംപ്രതി വില ഉയർന്ന് സാധാരണക്കാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുമ്പോള്‍ ഇതിനൊരു പ്രതിവിധിയെന്നോണം വെദ്യുത സ്‌കൂട്ടറായ ‘ഇലക്ട്രിക്ക’യുടെ ഉല്‍പ്പാദനം ആരംഭിക്കാന്‍ ഇറ്റാലിയന്‍ നിര്‍മാതാക്കളായ പിയാജിയൊ ഗ്രൂപ്പ് മുന്നിട്ട് വന്നിരിക്കുന്നത് നമ്മളേവർക്കും ആശ്വാസമുണര്‍ത്തുന്ന സംഭവമാണ്. ഇറ്റലിയിലെ പീസിയലുള്ള പോണ്ടെഡെറ ശാലയിലാവും ഈ മാസം മുതല്‍ പിയാജിയൊ ബാറ്ററിയില്‍ ഓടുന്ന ‘വെസ്പ’ നിര്‍മിക്കുക.
നവംബറില്‍ മിലാനില്‍ പ്രദര്‍ശനത്തിനു മുന്നോടിയായി ‘ഇലക്ട്രിക്ക’യ്ക്കുള്ള പരസ്യ പ്രചാരണം ആരംഭിക്കുമെന്നും പിയാജിയൊ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യമേ തന്നെ യൂറോപ്പില്‍ ‘ഇലക്ട്രിക്ക’ വില്‍പ്പനയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ. പിന്നാലെ യു എസിലും ഏഷ്യയിലും സ്‌കൂട്ടര്‍ വില്‍പ്പനസജ്ജമാകും.
Also Read: അമേരിക്കയുമായി സഹകരണം ശക്തമാക്കി ഇന്ത്യ ; കോംകോസ കരാര്‍ ഒപ്പുവെച്ചു
നാലു കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറാണ് ഇലക്ട്രിക്കയുടെ പ്രത്യേകത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ ഓടുമെന്ന് പിയാജിയൊ പറയുന്നു. കൂടാതെ മറ്റ് ഫിറ്റിങ്‌സിലുളള നവീകരണം കൂടിയാകുമ്പോള്‍ 50 സി സി എന്‍ജിനുള്ള പരമ്പരാഗത സ്‌കൂട്ടറിനേക്കാള്‍ മികച്ച പ്രകടനമായിരിക്കും ‘ഇലക്ട്രിക്ക’ കാഴ്ചവെയ്ക്കുക എന്ന് പിയാജിയോ വാഗ്ദാനം ചെയ്യുന്നു.
സാധാരണ സോക്കറ്റില്‍ നാലു മണിക്കൂര്‍ സമയം കൊണ്ട് സ്‌കൂട്ടറിന്റെ ബാറ്ററി മുഴുവനായും ചാര്‍ജ്ജാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ ‘ഇലക്ട്രിക്ക എക്‌സ്’ എന്ന മോഡലും അവതരിപ്പിക്കുമെന്ന് പിയാജിയോ. ഇതിന് യാത്രാദൂരം 200 കിലോമീറ്റര്‍ വരെ അധികമായി ലഭിക്കും.
ബ്ലൂടൂത്ത്, സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റിക്കായി, ‘വെസ്പ ഇലക്ട്രിക്ക’സ്‌കൂട്ടറില്‍ ആപ്ലിക്കേഷനും അവതരിപ്പിക്കുന്നുണ്ട്. സ്‌കൂട്ടറിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന അപാകതകള്‍ കണ്ടെത്തുന്നതായി ഇതേ ആപ്ലീക്കേഷന്‍ തന്നെയായിരിക്കും കമ്പനി ഉപയോഗിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജ്ജമായാണ് ‘വെസ്പ ഇലക്ട്രിക്ക’ വിപണിയില്‍ എത്തുക.
Post Your Comments