Latest NewsKerala

കേരളത്തിൽ പാർട്ടി കോടതി അനുവദിക്കില്ല – യുവമോർച്ച

തിരുവനന്തപുരം• ഷൊർണ്ണർ എം.എല്‍.എ പി.കെ ശശി യുടെ പീഢന ആരോപണത്തിൽ പാർട്ടി സെക്രട്ടറിയുടെ സ്വരം പാർട്ടി കോടതിയുടെത്. ഇത് കേരളത്തിൽ വിലപ്പോകില്ലന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആര്‍.എസ് രാജിവ് രാജീവ് അഭിപ്രായപ്പെട്ടു.

കേളത്തിൽ സ്ത്രി സുരക്ഷ ഉറപ്പാക്കും എന്ന് പറയുന്ന സർക്കാരിന്റെ എം.എല്‍.എ തന്നെ അതേ പാർട്ടി യുവജന നേതാവിനെ പീഡിപ്പിക്കുമ്പോൾ എന്ത് പരിരക്ഷരാണ് ജനങ്ങൾ പ്രതിക്ഷിക്കേണ്ടത്.പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നത്. എം.എല്‍.എ യ്ക്കെതിരെ കേസ് എടുക്കുന്നതിനോടൊപ്പം, പരാതി ബോധപൂർവ്വം ഒളിപ്പിച്ച സി.പി.എം കേന്ദ്ര സംസ്ഥാന നേതാക്കൾക്കെതിരെയും നിയമ നടപടി സ്വീകരിക്കണം.

സ്വന്തം പാർട്ടി പ്രവർത്തയ്ക്ക് പീഢനം ഉണ്ടായിട്ടും പാർട്ടിയ്ക്ക് വേണ്ടി വേട്ടക്കാർക്ക് വേണ്ടി സംസാരിക്കുന്ന വനിതാ കമ്മീഷൻ കേരളത്തിന് അപമാനമാണ്. പി.കെ ശശി രാജിവയ്ക്കുവരെ സമര നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു ആയുർവേദ കോളേജിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു തുടർന്ന് യുവമോർച്ച പ്രവർത്തകർ എംഎൽഎ പി.കെ ശശിയുടെ കോലം കത്തിച്ചു. യുവമോർച്ച ജില്ലാ പ്രസിഡൻറ് ജെ ആർ അനുരാജ് അധ്യക്ഷതവഹിച്ചു യുവമോർച്ച സംസ്ഥാന ഭാരവാഹികളായ രഞ്ജിത് ചന്ദ്രൻ രാഗേന്ദു, സംസ്ഥാന സമിതി അംഗം മണവാരി രതീഷ് എന്നിവർ സംസാരിച്ചു. ജില്ലാ നേതാക്കളായ ചന്ദ്ര കിരൺ നന്ദു വിഷ്ണുദേവൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button