KeralaLatest News

വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് വി മുരളീധരന്‍ എം പി

തിരുവനന്തപുരം: വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യവുമായി വി മുരളീധരന്‍ എം പി. രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ് വനിതാ കമ്മിഷനില്‍ നിയമിക്കപ്പെടാറുള്ളതെങ്കിലും ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ നിക്ഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുന്നതാണ് കീഴ്വഴക്കം. എന്നാൽ സ്ഥിതി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read also: തനിക്കെതിരെയുണ്ടായ വധശ്രമക്കേസ് സി.പി.എം നേതാക്കള്‍ കെട്ടിച്ചമച്ചതെന്ന് വി. മുരളീധരന്‍

പീഡന പരാതിയില്‍ സി.പി.എം എം.എല്‍.എയായ പി.കെ.ശശിക്കെതിരായ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെതന്നെ ചോദ്യം ചെയ്യുന്നതാണ്. പാര്‍ട്ടിയും വനിതാ കമ്മിഷനും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സംവിധാനമായി വനിതാ കമ്മിഷന്‍ മാറിയിരിക്കുന്നുവെന്നും വി മുരളീധരന്‍ എം പി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button