മുംബൈ: ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പാമ്പ് കടിയേറ്റു. പനവേലില്‍ കോടതി ചേംബറിലിരിക്കുമ്പോളാണ് സി പി കാഷിദിന് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഇടതുകൈയിലാണ് കടിയേറ്റത്. ഇദ്ദേഹം പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് പോയി. വൈകിട്ടോടെ അദ്ദേഹം ആശുപത്രി വിട്ടു.
Read Also: മീശ നോവലിനെതിരായ ഹർജി തള്ളിയ സുപ്രീംകോടതി വിധി : പ്രതികരണവുമായി എസ്.ഹരീഷ്
കോടതി-2 ലാണ് സംഭവം. വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പാണ് മജിസ്‌ട്രേറ്റിനെ കടിച്ചത്. പാമ്പു പിടിത്തക്കാരനെ വരുത്തി പിടികൂടിയ ശേഷം പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടു. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിസമുച്ചയത്തിന്റെ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments