KeralaLatest News

ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഇനി കേരളത്തിലെ റോഡുകൾ; 15വര്‍ഷം ഗ്യാരണ്ടി

സാധാരണ റോഡ് നിർമാണ സമയത്ത് ഉണ്ടാകാറുള്ള പരിസ്ഥിത് പ്രശ്നങ്ങളും

പത്തനംതിട്ട: ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഇനി കേരളത്തിലെ റോഡുകൾ ഒരുങ്ങും. സോയില്‍ സ്റ്റബിലൈസേഷൻ ആന്‍റ് റീ സൈക്ലിങ്ങ് എന്ന ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ റോഡ് നിർമ്മാണം പത്തനംതിട്ടജില്ലയിലെ അടൂരില്‍ തുടങ്ങി. പരീക്ഷണ അടിസ്ഥാനത്തില്‍ അഞ്ച് കിലോമീറ്റർ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിർമ്മിക്കുന്നത്. പതിനഞ്ച് വര്‍ഷം ഗ്യാരണ്ടിയാണ് ഈ റോഡുകൾക്ക് പറയപ്പെടുന്നത്.

ALSO READ: പ്രധാന റോഡുകൾ വെള്ളത്തില്‍ ; യാത്ര ഒഴിവാക്കേണ്ട റൂട്ടുകൾ

സാധാരണ റോഡ് നിർമാണ സമയത്ത് ഉണ്ടാകാറുള്ള പരിസ്ഥിത് പ്രശ്നങ്ങളും ഈ രീതി ഉപയോഗിക്കുമ്പോള്‍ കുറവാണ്. നിലവിലെ റോഡിന്‍റെ മുകളിലേക്ക് സിമന്‍റും ജർമ്മന്‍ നിർമ്മിത സ്റ്റബിലൈസറും വിതറും ഇതിന് മുകളിലൂടെ പള്‍വനൈസർ എന്ന യന്ത്രം ഓടിച്ച് റോഡ് ഇളക്കി മറിക്കും മുകള്‍ ഭാഗം ഉറപ്പിച്ചതിന് ശേഷം സിമന്‍റ്   ചേർത്ത പ്രത്യേക മ്ശ്രിതം ഉപയോഗിച്ച് ഉപരിതലം ബലപെടുത്തന്നുതോടെ റോഡ് നിമ്മാണം പൂർത്തിയാകും. ഒരുകിലോമീറ്റർ റോഡ് നിർമ്മാണത്തിന് ചെലവ് ഒരുകോടി രൂപയാണ് അഞ്ച് കിലോമീറ്റർ റോഡ് പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിർമ്മാണ കമ്പനി അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button