തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ വളരെ മോശം നിലയിൽ നീങ്ങുമ്പോൾ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്നും പ്രശ്ന പരിഹാരത്തിന് ത്വരിത ഗതിയിൽ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതയിലെ കുഴികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Read Also: അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം
‘വീഴ്ച ആരുടെ ഭാഗത്തായാലും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം. തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമായിരുന്നു. കേന്ദ്രത്തെ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. ‘ക്വിക്ക് ആക്ഷന്’ പേരുകേട്ട മന്ത്രിയാണ് നമുക്കുള്ളത്.
പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകണം’- ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
Post Your Comments