KeralaLatest NewsNews

റോഡുകളുടെ ശോചനീയാവസ്ഥ, പണി അറിയില്ലെങ്കില്‍ രാജിവെയ്ക്കണം ഇല്ലെങ്കില്‍ പ്രതിചേര്‍ക്കും

പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ റോഡ് പണിയുന്ന ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

Read Also : കോവിഡ് പ്രതിരോധം: സുരക്ഷ വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് യുഎഇ

പണിയറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് കോടതി രൂക്ഷവിമര്‍ശനം നടത്തി. നിലവിലെ എല്ലാ റോഡ് അറ്റകുറ്റപണികളുടെയും വിശദാംശങ്ങള്‍ അറിയിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

തകര്‍ന്ന റോഡുകള്‍ ഉടനെ നന്നാക്കാനാവില്ലെന്ന കൊച്ചി നഗരസഭയുടെ വാദത്തെ തളളിയാണ് കോടതി ഇത്തരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ന്യായീകരണം നിര്‍ത്തണമെന്നും നല്ല റോഡിനായി പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്നും കോടതി അറിയിച്ചു. റോഡുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകളോടാണ് കോടതി ഇത് ആവശ്യപ്പെട്ടത്.

റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്താണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button