Latest NewsKeralaNews

കേരളത്തിലെ റോഡ് ന്യൂയോർക്കിലുള്ളവർക്ക് അത്ഭുതം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്ക് മലയാളികൾക്ക് കേരളത്തിലെ റോഡുകൾ ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു. ന്യൂയോർക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ വന്നതെന്നും, ഇവർ തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് സഞ്ചരിച്ചപ്പോഴാണ് റോഡിന്റെ വികസനം കണ്ട് അമ്പരന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻപ് അവർ ഈ വഴി പോയപ്പോൾ ഇതായിരുന്നില്ല അവസ്ഥയെന്ന് അവർ ഓർത്തെടുത്തു. റോഡിന്റെ കാര്യത്തിന്റെ മാത്രമല്ല മറ്റു പല കാര്യങ്ങളിലും കേരളത്തിനു മാറ്റമുണ്ടായെന്ന് അവർ വെളിപ്പെടുത്തിയെന്നും പിണാറായി വിജയൻ വ്യക്തമാക്കി.

അതേസമയം, കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക്‌ കൂടുതൽ നിറം നൽകി കിഫ്‌ബി 5681.98 കോടി രൂപയുടെ പുതിയ പദ്ധതികൾകൂടി ഏറ്റെടുക്കും. തിങ്കളാഴ്‌ച ചേർന്ന കേരള അടിസ്ഥാനസൗകര്യ നിക്ഷേപ നിധി ബോർഡ്‌ (കിഫ്‌ബി ) യോഗം 64 പദ്ധതിക്കുകൂടി ധനാനുമതി നൽകി. ഇതോടെ 80,352 കോടി രൂപയുടെ 1057 പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കുകയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റോഡുവികസനത്തിന്‌ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ മരാമത്ത്‌ വകുപ്പിന്റെ 36 പദ്ധതിക്കുകൂടി അംഗീകാരമായി. 3414.16 കോടിയാണ്‌ അടങ്കൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button