KeralaLatest NewsNews

ഒരു കുഴി പോലും ഇല്ലാത്ത അവസ്ഥയിൽ റോഡിന്റെ അവസ്ഥ മാറണം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

അനൗൺസ്‌മെന്റ് വാഹനവുമായി എൽദോസ് കുന്നപ്പള്ളിയുടെ മണ്ഡലത്തിലൂടെ പോകാം.

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയാണ് റോഡുകളുടെ ശോച്യാവസ്ഥയ്‌ക്ക് കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിൽ എൽദോസ് കുന്നപ്പളളി നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു പൊതുമരാമത്ത് മന്ത്രി. കഴിഞ്ഞ ജൂലൈ മാസത്തേക്കാൾ റോഡിലെ കുഴികളുടെ എണ്ണം കുറഞ്ഞതായും റിയാസ് അവകാശപ്പെട്ടു.

‘പല പ്രവർത്തികളും നേരിട്ട് പോയി വിലയിരുത്തി. തെറ്റായ പ്രവണതകൾ കണ്ടാൽ സന്ധി ഇല്ലാതെ മുന്നോട്ട് പോകും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചു. മഴക്കാല റോഡ് പരിചരണത്തിന് ആസൂത്രിത പ്രവർത്തനം നടത്തിയിരുന്നു. ഒരു കുഴി പോലും ഇല്ലാത്ത അവസ്ഥയിൽ റോഡിന്റെ അവസ്ഥ മാറണം’- മന്ത്രി പറഞ്ഞു.

Read Also: സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ

‘എൽദോസ് കുന്നപ്പള്ളി സിനിമ കാണുന്നതിന് ഇടയിൽ സ്വന്തം ഫേസ്ബുക്ക് പോസ്റ്റ് കൂടി നോക്കണം. അനൗൺസ്‌മെന്റ് വാഹനവുമായി എൽദോസ് കുന്നപ്പള്ളിയുടെ മണ്ഡലത്തിലൂടെ പോകാം. ജനങ്ങൾ മാലയിട്ട് സ്വീകരിക്കും. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു’- മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button