അബുദാബി•അബുദാബിയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തിരികെ ഇറക്കി. എന്ജിന് തകരാറിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചത്.
READ MORE: ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിരം താമസത്തിന് അനുമതി : വിശദവിവരങ്ങള്‍ ഇങ്ങനെ
ടേക്ക് ഓഫ് ചെയ്ത് ഒരു മിനിട്ടിനകമാണ് വലത് എന്‍ജിനില്‍ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടത്. വിമാനം കുറച്ചുനേരം ആടിയുലഞ്ഞതായും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
EY 474 വിമാനം അബുദാബിയില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെ 2.55 ഓടെയാണ് പറന്നുയര്‍ന്നത്.
സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയാതെന്ന് ഇത്തിഹാദ് ട്വീറ്റ് ചെയ്തു. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതയും കമ്പനി അറിയിച്ചു. ഇവര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തുമെന്നും ഇത്തിഹാദ് പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments