ന്യൂഡല്‍ഹി: അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ എസ്. ഹരീഷ് രചിച്ച മീശ എന്ന നോവല്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ലെന്നും പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.ഹരീഷ് പറഞ്ഞു. ഭരണഘടനയിലും നിയമസംവിധാനത്തിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വിധിയെന്നും ഹരീഷ് പറഞ്ഞു. ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന നോവലിലെ പരാമര്‍ശങ്ങളെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സ്വദേശി എന്‍.രാധാകൃഷ്ണനാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
നോവലിലെ ഒരു ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവിച്ചത്. നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ നോവല്‍ നിരോധിക്കാനാകില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു.
Post Your Comments