
ദുബായ്•ദുബായില്‍ നിന്നും പോയ എമിറേറ്റ്സ് വിമാനത്തിലെ 10 ഓളം യാത്രക്കാര്‍ക്ക് രോഗബാധ. ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ വിമാനത്തിലാണ് സംഭവം.
EK203 വിമാനത്തില്‍ 500 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.വിമാനം 9 മണിയോടെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.
READ ALSO: പ്രളയ ബാധിതർക്കുള്ള സഹായം; പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല
നേരത്തെ 100 ഓളം പേര്‍ക്ക് രോഗബാധയുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
10 യാത്രക്കാരെ പ്രാദേശിക ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ചതായും ആവശ്യമുള്ളവര്‍ക്ക് വൈദ്യ സഹായം നല്‍കിയതായും വിമാനക്കമ്പനി വക്താവ് അറിയിച്ചു.
Post Your Comments