NattuvarthaLatest News

പെണ്‍കുട്ടിയുടെ ചിത്രം പത്രവാര്‍ത്തകള്‍ക്കൊപ്പം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍

ഫെയ്സ്ബുക് പ്രഫൈലില്‍നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യുകയും കുട്ടിയെ തിരിച്ചറിയുന്നതരത്തില്‍ പ്രചരിപ്പിക്കുകയുമായിരുന്നു

കോട്ടയം:  ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം പത്രവാര്‍ത്തകള്‍ക്കൊപ്പം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍. മുന്‍ മിസ്റ്റര്‍ ഏഷ്യയുയും നേവി ഉദ്യോഗസ്ഥനുമായ കോട്ടയം വാരിശേരി സ്വദേശി മുരളി കുമാറിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഒമ്പതു യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചാലുകുന്നു അറുത്തൂട്ടിക്കല്‍ വീട്ടില്‍ ബിജു, അയ്മനം ചീപ്പുങ്കല്‍ വരംബിനകം ഭാഗത്ത് ഷാമോന്‍ വി. രാജന്‍, മുട്ടാര്‍ കൊല്ലമാലില്‍ വീട്ടില്‍ രാജേഷ്, പരിപ്പ് തൊള്ളായിരം ഭാഗത്ത് തുമ്പക്കണ്ടം വീട്ടില്‍ ജിബിന്‍ ബാബു, പരിപ്പ് പുതുവേല്‍ വീട്ടില്‍ ജോമോന്‍ പി. ജോമോന്‍, മള്ളൂശേരി കല്ലംപള്ളില്‍ വീട്ടില്‍ ജിബിന്‍ കെ. ജോണ്‍, പരിപ്പ് പുതുവേല്‍ ജെയ്സണ്‍ ജോണി, മൂലവട്ടം തച്ചുകുന്നു ഭാഗത്ത് തെക്കേടത്തു വീട്ടില്‍ സരിത്ത് രാജ്, മൂലവട്ടം നന്ദനം വീട്ടില്‍ അനില്‍കുമാര്‍, പരിപ്പ് വാഴവേല്‍ക്കകം വീട്ടില്‍ സന്തോഷ് ശര്‍മ എന്നിവരാണു പിടിയിലായത്.

Also Read : മദ്യലഹരിയിലായിരുന്നു 20കാരൻ 68കാരിയെ ബലാത്സംഗത്തിനിരയാക്കി

സംഭവത്തില്‍ വാട്ട്സ്ആപ്പ് പോസ്റ്റ് ഷെയര്‍ ചെയ്ത കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നു പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ ഫെയ്സ്ബുക് പ്രഫൈലില്‍നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യുകയും കുട്ടിയെ തിരിച്ചറിയുന്നതരത്തില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button