Latest News

കിണ്ടിയുടെ രൂപത്തിലുള്ള കിണർ പ്രളയസമയത്ത് ഒരു നാടിന്റെ മുഴുവൻ ദാഹമകറ്റി; സംഭവം സോഷ്യൽ മീഡിയകളിൽ വൈറൽ

ത്തടി ഉയരവും ആറടി വ്യാസവുമാണ് ഇതിനുള്ളത്. വീട്ടുമുറ്റത്തെ കിണറിനെ സംരക്ഷിക്കാനാണ് ‘കിണ്ടി’യുടെ രൂപത്തിൽ ചുറ്റുമതിൽ പണിയിച്ചത്

കുത്തിയതോട്: നാട്ടില്‍ കൗതുകത്തിനായി ഉണ്ടാക്കിയ കിണ്ടിയുടെ രൂപത്തിലുള്ള കിണർ ഒരു നാടിന്റെ മുഴുവൻ പ്രളയ സമയത്ത് നാട്ടുകാരുടെ ദാഹമകറ്റിയ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. കുത്തിയതോട് പ്രദേശത്ത് മലിന ജലം നിറഞ്ഞപ്പോൾ ശുദ്ധമായ കുടിവെള്ളം നാട്ടുകാർക്ക് നൽകിയത് കിണ്ടിയുടെ രൂപത്തിലുള്ള ഈ കിണറായിരുന്നു. എം.ജെ.വിൽസൻ മണവാളന്‍റെ എന്നയാളുടെ വീട്ടിലാണ് ശുദ്ധജലം സംഭരിച്ചിരിക്കുന്ന ഈ കിണറുള്ളത്. പത്തടി ഉയരവും ആറടി വ്യാസവുമാണ് ഇതിനുള്ളത്. വീട്ടുമുറ്റത്തെ കിണറിനെ സംരക്ഷിക്കാനാണ് ‘കിണ്ടി’യുടെ രൂപത്തിൽ ചുറ്റുമതിൽ പണിയിച്ചത്.

Also Read: സമൂഹമാധ്യമങ്ങളിൽ നിന്നെടുക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ലൈംഗിക അധിക്ഷേപം

വെള്ളപ്പൊക്കത്തില്‍ പത്തടിയുള്ള കിണ്ടിയുടെ 9 അടി വരെ മലിനജലം വന്നു. എന്നാല്‍ അകത്തേക്ക് കയറിയില്ല. അഞ്ചു വര്‍ഷം മുന്‍പ് വീട് പണിതപ്പോഴാണ് കിണറിന് മീതെ കോൺക്രീറ്റില്‍ വിൽസൻ ഈ കിണ്ടി നിര്‍മ്മിച്ചത്. വിൽസന്റെ അച്ഛനുണ്ടായിരുന്ന കാലത്ത് കിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കാൽകഴുകിയ ശേഷം മാത്രമേ വീടിനകത്ത് കയറിയിരുന്നുള്ളു. കിണർ പണിതപ്പോൾ അച്ഛൻ പണ്ട് ഉപയോഗിച്ച കിണ്ടിയാണ് ഓർമവന്നത്. അങ്ങനെയാണ് കിണറിന് ഈ രൂപം നൽകുന്നത് വിൽസൺ ആലോചിച്ചത്. പ്രളയസമയത്ത് വില്‍സന്‍റെ വീടിന്‍റെ മൂന്നാം നിലയിൽ വരെ ആളുകൾ അഭയം തേടിയിരുന്നു. അഭയം തേടിയ 40 പേർക്കും ആശ്രയമായത് കിണ്ടിക്കിണറിലെ വെള്ളമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button