KeralaLatest News

ലൈംഗികാരോപണം; കീഴ്‌മേല്‍ മറിഞ്ഞ് പ്രമുഖ നേതാക്കള്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് പരാതി നല്‍കിയത്

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡനപരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി. എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പിബി അംഗം പ്രകാശ് കാരാട്ട്. ഇതേസമയം പരാതി സംസ്ഥാന ഘടകത്തിന് കൈമാറിയിട്ടുണ്ടെന്നും തുടര്‍നടപടി സ്വീകരിക്കാന്‍ തിങ്കളാഴ്ച തന്നെ നിര്‍ദേശിച്ചിരുന്നെന്നുമാണ് യെച്ചൂരി പറഞ്ഞത്.

എന്നാല്‍ എംഎല്‍എക്കെതിരെ പരാതി ലഭിച്ചില്ലെന്നു തന്നെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പറഞ്ഞത്. പരാതി ലഭിക്കാതെ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം താന്‍ പരാതിക്കാരിയെ കുറിച്ചറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ആരോപണ വിധേയനായ എംഎല്‍എ പി.കെ ശശി പറഞ്ഞു.

പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് പരാതി നല്‍കിയത്. ഇമെയില്‍ മുഖേനയാണ് പരാതി അയച്ചത്. ഇതോടൊപ്പം എംഎല്‍എയുടെ അശ്ലീലചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുമുണ്ടെന്നാണ് സൂചന.

ALSO READ:പികെ ശശിക്കെതിരായ ലൈംഗിക ആരോപണം: ഡിവൈഎഫ്ഐ നേതാക്കൾ കൊടിയേരിയുമായി ചർച്ച നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button