തിരുവനന്തപുരം: പി.കെ.ശശിയ്ക്കെതിരായ ലൈംഗീകപീഡന പരാതിയില്‍ കമ്മീഷനെ വച്ച് അന്വേഷിക്കാന്‍ സിപിഎമ്മിന്റെ അവലൈബിള്‍ പിബി തീരുമാനിച്ചതോടെ വിഷയം സംസ്ഥാനത്തും സജീവചര്‍ച്ചയാവുന്നു.മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണു യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പരാതി ഒതുക്കാന്‍ തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നല്കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരാതി കിട്ടിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിലെ ഡിവൈഎഫ്ഐ നേതാക്കള്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു.
ഡിവൈഎഫ്ഐ നേതാക്കളായ എം.സ്വരാജ് എംഎല്‍എ,എ.എന്‍.ഷംസീര്‍ എംഎല്‍എ,ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സാംസ്കാരിക മന്ത്രിയും പാലക്കാട് നിന്നുള്ള എംഎല്‍എയും കൂടിയായ എ.കെ.ബാലനും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
Post Your Comments