Latest NewsKerala

ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? എംഎല്‍എയ്‌ക്കെതിരായ പീഡനക്കസില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

ആഗസ്ത്14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവ് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പീഡനക്കസില്‍ പാര്‍ട്ടിയോടല്ല എംഎല്‍എ വിശദീകരണം നല്‍കേണ്ടതെന്നും നാട്ടില്‍ നിയമവ്യവസ്ഥയുണ്ടെന്നും അത് അറിയാവുന്ന പിബി അംഗം വൃന്ദാ കാരാട്ട് ഇത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read : ആള്‍ക്കൂട്ട ആക്രമണത്തില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം : മലപ്പുറത്തെ പേടിക്കുന്ന സർക്കാരിനെതിരെ കെ സുരേന്ദ്രന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാരണം പാര്‍ട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ആഗസ്ത്14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്.

ആരോപണവിധേയന്‍ ഒരു എം. എല്‍. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? പാര്‍ട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങള്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button