Latest News

ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌ നടത്തിയ പാസ്റ്റർ അറസ്റ്റിൽ

തുടര്‍ന്ന്‌ സനല്‍ കോയിപ്രം പോലീസില്‍ പരാതി നല്‍കിയിരുന്നു.

കോഴഞ്ചേരി: ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിപ്പു നടത്തിയ പാസ്റ്റർ അറസ്റ്റിൽ. അക്കൗണ്ടന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മല്ലപ്പള്ളി മുണ്ടിയപ്പള്ളി പാറടി മണ്ണില്‍ പി.എം.രാജു (46) വിനെയാണ്‌ കോയിപ്രം പോലീസ്‌ അറസ്‌റ്റു ചെയ്‌തത്. ഇയാള്‍ മല്ലപ്പള്ളി പാടിമണ്ണില്‍ വാടകയ്‌ക്കു താമസിക്കുകയാണ്‌. തിരുവല്ല ഫുള്‍ ഗോസ്‌പല്‍ അസംബ്‌ളീസിലെ സുവിശേഷകനാണെന്ന്‌ പോലീസ്‌ പറഞ്ഞു.

വാളക്കുഴി പാറ പൊട്ടനില്‍ കൊല്ലക്കടവില്‍ സനല്‍ കുമാറിന്‌ അടൂര്‍ പട്ടികജാതി വികസന കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലി വാങ്ങി നല്‍കാമെന്നും പിന്നീട്‌ സ്‌ഥിരപ്പെടുത്താമെന്നുമായിരുന്നു വാഗ്‌ദാനം. മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഒന്നര ലക്ഷം രൂപ നല്‍കി. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന്‌ സനല്‍ കോയിപ്രം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടർന്നാണ് പോലീസ് സംഘം തിങ്കളാഴ്‌ച പകല്‍ രാജുവിനെ കീഴ്‌ വായ്‌പൂരില്‍ നിന്നും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button