മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രവിശാസ്ത്രിയാണ് ഇപ്പോൾ വാർത്തകളിലെ താരം. ബോളിവുഡ് നടി നിമ്രത് കൗറുമായി രവി ശാസ്ത്രി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വന്നതിന് പിന്നാലെയാണിത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്പ് ശാസ്ത്രി ഭാര്യ ഋതുവുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ശാസ്ത്രിയും നിമ്രത്ത് കൗറും തമ്മില്‍ പ്രണയത്തിലാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
Read also: ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം
എന്നാൽ നിമ്രത്ത് ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി. എനിക്കൊരു റൂട്ട് കനാല്‍ വേണമെന്ന് തോന്നുന്നു. എന്നെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം ഞാന്‍ കാണുന്നുണ്ട്. കെട്ടുകഥകള്‍ എപ്പോഴും വേദനിപ്പിക്കുന്നതാണെന്ന് നിമ്രത്ത് വ്യക്തമാക്കി.
Post Your Comments