Latest NewsInternational

ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള മ്യൂസിയം കത്തിനശിച്ചു

ഇരുപത് ദശലക്ഷം കരകൗശല വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചു വന്നിരുന്നത്

റിയോ ഡി ഷാനെയ്‌റോ: ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായി. അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒന്നിലേറെ അഗ്‌നിശമനാസേനാ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നാലു സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.

BRAZIL MUSEUM FIRE

ഇരുപത് ദശലക്ഷം കരകൗശല വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചു വന്നിരുന്നത്. പ്രാദേശിക സമയം രാത്രി 7.30 നാണ് അഗ്നിബാധയുണ്ടായത്. തീ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ എല്ലാ നിലകളിലേയ്ക്കും തീ പടര്‍ന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടുത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്. മ്യൂസിയത്തിന്റെ ഒരു റൂമില്‍ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ അവിടേക്ക് തീ പിടിത്തമുണ്ടായാല്‍ വന്‍ അപകടം തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാലുള്ള ശ്രമത്തിലാണ് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍.

FIRE AT MUSUEM

200 വര്‍ഷം പഴക്കമുള്ള പുസ്തകങ്ങളും റിസര്‍ച്ച് പഠനങ്ങളും അഗ്നി ബാധയില്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.കൂടാതെ അനേക വര്‍ഷം പഴക്കമുള്ള ഫോസിലുകളും ഇവിടെയുണ്ടായിരുന്നു. ഇതുവരെ ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തട്ടില്ല. 1822 മുതല്‍ 1889 വരെ ബ്രസീലിലെ ചക്രവര്‍ത്തി കുടുംബം താമസിച്ചിരുന്നത് കൊട്ടാരമായിരുന്നു ഇത്.

.Also read:മലപ്പുറത്ത് വന്‍ അഗ്നിബാധ: മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു;തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button