Latest NewsIndia

കർണ്ണാടകയിൽ ആഹ്ലാദപ്രകടനത്തിന് നേരെ ആസിഡ് ആക്രമണം, നിരവധിയാളുകൾക്ക് പൊള്ളലേറ്റു

വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് സംഭവമുണ്ടായത്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ള ഖാന്‍റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് സംഭവമുണ്ടായത്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഉള്ളാള്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.ബിജെപിക്ക് ആറും എസ് ഡി പി ഐയ്ക്ക് ആറും ജനതാദള്‍ എസിന് നാലു സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. 31 സീറ്റുകളില്‍ 13 സീറ്റാണ് കോണ്‍ഗ്രസ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. മൂന്നിടത്ത് ബിജെപി മുന്നില്‍.

ഷിമോഗാ, മൈസൂര്‍, തുംകൂര്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിക്കാണ് ഭൂരിപക്ഷം. ആകെ സീറ്റെണ്ണത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം.ഫലം വന്ന 1412 സീറ്റില്‍ കോണ്‍ഗ്രസിന് 560 സീറ്റിലും ബിജെപിക്ക് 500 സീറ്റിലും വിജയം. ജനതാദളിന് 178 സീറ്റു കിട്ടി. സ്വതന്ത്രര്‍ക്ക് 150 സീറ്റില്‍ വിജയമുണ്ട്. ആകെ 2664 സീറ്റാണ്. ആഗസ്റ്റ് 31 നായിരുന്നു വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button