ദുബായ്: മലയാളിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ക്ലിനിക് ഉടമ കൂടിയായ മലയാളി ഡോക്ടറെ അപ്പീൽ കോടതി മതിയായ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. 2017 ഓഗസ്റ്റിലാണ്
അൻപത്താറുകാരനായ ക്ലിനിക് ഉടമ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ALSO READ: 10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ദുരിതാശ്വാസ ക്യാമ്പ് വോളണ്ടിയര്‍ അറസ്റ്റില്‍
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ക്ലിനിക് ഉടമയ്ക്കെതിരെ കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കീഴ്ക്കോടതി ക്ലിനിക് ഉടമയെ വിട്ടയച്ചിരുന്നു. തുടർന്നാണ് അപ്പീൽ കോടതിയെ സമീപിച്ചത്. ക്ലിനിക് ഉടമയ്ക്കു വേണ്ടി അഡ്വ. ഹെസ്സ അൽ ജാബ്രി ഹാജരായി. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ലെന്നു കാണിച്ച് വനിതാ ഡോക്ടർ മുൻപ് തൊഴിൽക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവു കിട്ടിയിരുന്നില്ല.
Post Your Comments