കോഴിക്കോട്: പ്രസവിച്ചയുടന്‍ ബ്ലേഡ് കൊണ്ട് നവജാത ശിശുവിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ മാതാവ് കുറ്റം സമ്മതിച്ചു. കുഞ്ഞിന് ഒരു നേരത്തെ ആഹാരം പോലും വാങ്ങിക്കൊടുക്കാന്‍ കഴിയില്ലെന്ന് തോന്നിയതു കൊണ്ടാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് ബാലുശ്ശേരി നിര്‍മ്മല്ലൂര്‍ സ്വദേശി റിന്‍ഷ പൊലീസിന് നല്‍കിയ മൊഴി. കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നത് മുതല്‍ ബാലുശ്ശേരിക്കാരുടെ ഞെട്ടല്‍ ഇതുവരെയും മാറിയിട്ടില്ല.
കുഞ്ഞിന്റെ പിതാവ് ആരെന്ന പൊലീസിന്റെ ചോദ്യത്തിന് റിന്‍ഷയ്ക്ക് മൗനമായിരുന്നു മറുപടി. എന്നാല്‍ റിന്‍ഷയുടെ സഹോദരനെത്തേടി പതിവായി വീട്ടിലെത്തിയിരുന്ന യുവാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രാപ്പകല്‍ വ്യത്യാസമില്ലാതെ പലരും ഇവരുടെ വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വരവിനെ ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവും പതിവായിരുന്നു. ഇതെത്തുടര്‍ന്ന് പിന്‍വാങ്ങുകായായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുമായി കുടുംബത്തിന് കാര്യമായ ബന്ധമുണ്ടായിരുന്നില്ല.
Read Also: പുത്തന്‍പണത്തില്‍ നിന്ന് കരകയറാന്‍ രഞ്ജിത്ത്; ‘മോഹന്‍ലാല്‍’ ചിത്രം ഈ വിശേഷ ദിവസം തിയേറ്ററിലേക്ക് !
റിന്‍ഷ ഗര്‍ഭിണിയാണെന്ന സംശയം ആറ് മാസം മുന്‍പ് നാട്ടുകാരില്‍ ചിലര്‍ മാതാവ് റീനയോട് പറഞ്ഞിരുന്നു. എന്നാല്‍ സംശയം ഉന്നയിച്ചവരോട് കലഹിച്ച് പിരിയുകയായിരുന്നു കുടുംബം. ആരോപണം ഉന്നയിക്കുന്ന നാട്ടുകാരുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്യുമെന്ന് റിന്‍ഷയും ഭീഷണപ്പെടുത്തിയതോടെ നാട്ടുകാര്‍ തീര്‍ത്തും പിന്‍വാങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അസാധാരണ ശബ്ദങ്ങള്‍ കേട്ട നാട്ടുകാര്‍ ശ്രദ്ധിച്ചു. ആദ്യം അമ്മയുടെ നിലവിളി പിന്നീട് കുഞ്ഞിന്റെ കരച്ചില്‍. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തറുത്തതെന്ന് റിന്‍ഷ പൊലീസിനോട് സമ്മതിച്ചു. ഒറ്റയ്ക്കാണ് സാറെ കുടുംബം നോക്കിയിരുന്നത്. ഒരിടത്തും പിടിച്ചുനില്‍ക്കാനായില്ല. അതിനിടയില്‍ പറ്റിയതാണ്. കൊല്ലണമെന്നുണ്ടായിരുന്നില്ല. എന്നാല്‍ കുഞ്ഞിന് ചിലപ്പോള്‍ ഒരുനേരത്തെ ആഹാരം പോലും തനിക്ക് നല്‍കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് റിന്‍ഷ പറഞ്ഞു. നാല് വര്‍ഷം മുന്‍പ് വിവാഹിതയായ റിന്‍ഷ രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു.
Post Your Comments