KeralaLatest News

ആ മൂന്ന് എം.എല്‍.എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കള്‍: വിഎം സുധീരന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം ഉചിതമായ നടപടിയാണെന്നും എന്നാല്‍ ഈ നിയമസഭാ സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പ്രകടിപ്പിച്ച പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നീ എം.എല്‍.എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്നും തുറന്നു പറഞ്ഞ് വി.എം സുധീരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read : പ്രത്യേക നിയമസഭാ സമ്മേളനം; കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബാക്കിപത്രമാണ് പ്രളയമെന്ന് വി.ഡി സതീശന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമ്മുടെ നാട്ടിലുണ്ടായ മഹാദുരന്തത്തിന്റെ കെടുതികള്‍ ചര്‍ച്ച ചെയ്ത് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് കഴിഞ്ഞ 30 ന് നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല.

എന്നാല്‍ ഈ നിയമസഭാ സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പ്രകടിപ്പിച്ച പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നീ എം.എല്‍.എമാര്‍ ജനതാല്‍പര്യത്തേക്കാളുപരി മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

നിലനില്‍പ്പിനായി നമ്മുടെ സഹോദരങ്ങള്‍ കേഴുമ്പോള്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് നാടും ജനങ്ങളും നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവര്‍ത്തനങ്ങളും മാഫിയ സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന ഇക്കൂട്ടരുടെ നിയമസഭാ ‘പ്രകടനം’ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിന് അപമാനകരമാണ്, ജനദ്രോഹപരമാണ്. ഇവരെല്ലാം ഇടതുമുന്നണിക്ക് ബാധ്യതയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button