മുംബൈ: ഈ മാസം 15ന് തുടങ്ങാനിരിക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് മുംബൈയില്‍ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യ നായകന് വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മ ടീമിനെ നയിക്കും. ടീമിലെ പുതുമുഖം ഖലീല്‍ അഹമ്മദാണ്. പരിക്ക് ഭേദമായി കേദാര്‍ ജാദവ് ടീമില്‍ തിരിച്ചെത്തിയെങ്കിലും സുരേഷ് റെയ്നക്ക് ടീമില്‍ ഇടം കണ്ടെത്താനായില്ല.
Also Read: ഏഷ്യൻ ഗെയിംസ്: സമാപനച്ചടങ്ങിൽ റാണി രാംപാൽ ഇന്ത്യൻ പതാകയേന്തും
ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്(വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്ബാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ശാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.
Post Your Comments