സിഡ്നി: മൈതാനത്ത് അരങ്ങേറ്റം കുറിച്ച് ഒളിമ്പിക് സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട്. സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സ് പരിശീലകന് മൈക്ക് മള്വെയാണ് 95-ാം നമ്പര്‍ ജഴ്സി അണിയിച്ച് കളത്തിലിറക്കിയത്. സന്‍ട്രല്‍ കോസ്റ്റ് സെലക്ടിനെതിരായ സൗഹൃദ മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് ബോള്‍ട്ട് കളത്തിലെത്തിയത്.
Also Read : അതിമാനുഷികത അരക്കിട്ടുറപ്പിച്ച് ഉസൈന്‍ ബോള്‍ട്ട്!
പ്രഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം നടത്തിയ ബോള്‍ട്ടിനെ ഫിഫ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ചരിത്രനിമിഷം എന്നാണ് സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സ് ബോള്‍ട്ടിന്റെ അരങ്ങേറ്റത്തെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. മത്സരത്തില്‍ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സ് 6-1നു വിജയിച്ചു. കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും ഫുട്ബോളിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിക്കാന്‍ സ്പ്രിന്റിലെ ലോകറിക്കാര്ഡുകാരനു സാധിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം.
Post Your Comments