ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഏറ്റവും പുതിയ അഭിമുഖം ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഫസ്റ്റ്പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സിനിമാ താരമാകാന്‍ ലഭിച്ച ക്ഷണവും നിലവിലെ രാഷ്ട്രീയ സാഹചര്യവുമെല്ലാം തരൂർ സരസമായ ശൈലിയിൽ പറയുന്നത്. അവസരം ലഭിച്ചാല്‍ ആരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കും എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുമെന്നായിരുന്നു മറുപടി. പ്രസംഗത്തില്‍ മാത്രം കസറുന്ന പ്രധാനമന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് പിന്നിലെ സത്യം തുറന്നുപറയാനുള്ള അവസരമാകും അതെന്നും പ്രധാനമന്ത്രി പ്രസംഗിക്കുന്ന കാര്യങ്ങള്‍ മിക്കതും നടക്കുന്നില്ലെന്നും തരൂർ പറയുന്നു.
സല്മാന് ഖാന് നായകനായ ബോളിവുഡ് ചിത്രത്തിലേക്ക് ലഭിച്ച ക്ഷണം സംബന്ധിച്ചും തരൂര്‍ വ്യക്തമാക്കുകയുണ്ടായി. ആമിര്‍ ഖാനും സല്മാന് ഖാനും അഭിനയിച്ച അന്ദാസ് അപ്നാ അപ്നാ എന്ന ചിത്രത്തിലേക്ക് വന്ന ഓഫറിനെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ വേഷം ചെയ്യാനായിരുന്നു ക്ഷണമെന്നും സുഹൃത്തുക്കളുടെ ഉപദേശമാണ് തന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. യഥാര്‍ഥത്തിലുള്ള വിദേശകാര്യ മന്ത്രിയാകണമെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുതെന്നായിരുന്നു അവർ നൽകിയ ഉപദേശം.
Post Your Comments