Latest NewsKerala

മിസ്റ്റര്‍ ഏഷ്യയുടെ പീഡനം മൂലം ഒരുദിവസം അബോധാവസ്ഥയിൽ കഴിയേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തലിൽ പോലീസ് പോലും ഞെട്ടി

മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനമായിരുന്നെന്ന്

കോട്ടയം: മുൻ മിസ്റ്റർ ഇന്ത്യയുടെ പീഡനത്തിൽ അബോധാവസ്ഥയിലായ യുവതിയുടെ ജീവൻ രക്ഷിച്ചത് അടിയന്തിര ശസ്ത്രക്രിയ മൂലം. പെൺകുട്ടിയിൽ നിന്ന് ലഭിച്ച മൊഴികേട്ടു പോലീസ് പോലും ഞെട്ടി. മിസ്റ്റര്‍ ഇന്ത്യ ജേതാവുമായ വാരിശേരി സ്വദേശി മുരളികുമാറിനെ (38) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.മുംബൈയില്‍ കുടുംബസമേതം താമസിക്കുന്ന മുരളി അവധിക്കു നാട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡന കേസില്‍ കുടുങ്ങിയത്. ഇതോടെ ഭാര്യയും മക്കളും സംഭവം അറിഞ്ഞ് പിണങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നാലുമാസം മുന്‍പ് ചുങ്കത്തു നടന്ന ചടങ്ങിലാണ് ഇരുപത്തിരണ്ടുകാരിയുമായി പരിചയത്തിലായത്.

പിന്നീട് ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അടുപ്പമായി. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണു യുവതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയതായി വെസ്റ്റ് പൊലീസ് സിഐ നിര്‍മല്‍ ബോസ് പറഞ്ഞു.ഫേസ്‌ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമുള്ള അടുപ്പമാണ് യുവതിയും മുരളീകുമാറും തമ്മിലുള്ള ബന്ധം വളര്‍ത്തിയത്. അടുത്തടുത്ത നാട്ടുകാരായതിനാല്‍ ഹോട്ടലിലേക്ക് വിളിച്ചപ്പോള്‍ ഒട്ടും സംശയം തോന്നിയില്ല. ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞാണ് മുറിയിലേക്ക് ക്ഷണിച്ചത്.

മിസ്റ്റര്‍ ഏഷ്യ മത്സരത്തില്‍ വിജയിയായ നാവിക സേന പെറ്റി ഓഫീസര്‍ കോട്ടയം ചുങ്കം വാരിശ്ശേരി കാലായില്‍ മുരളികുമാറിന്റെ ലൈംഗിക പീഡനത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പൊലീസിന് നല്‍കിയി മൊഴിയിലെ പ്രധാന പരമാമര്‍ശങ്ങള്‍ ഇങ്ങനെയാണ്. മുരളികുമാര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. യുവതി അവിവാഹിതയാണ്. പെണ്‍കുട്ടിയുടെ വാദം മുരളികുമാര്‍ പൊലീസിന് മുമ്പാകെ നിഷേധിച്ചിട്ടുണ്ട്.പരസ്പരം സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പരിക്ക് പറ്റിയപ്പോള്‍ പെണ്‍കുട്ടി തന്നെ കേസില്‍കുടുക്കാന്‍ വേണ്ടി ഇത്തരത്തില്‍ മൊഴി നല്‍കുകയായിരുന്നെന്നു എന്നുമാണ് മുരളികുമാര്‍ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

തനിക്ക് ഇയാളില്‍ നിന്നും ഏല്‍ക്കേണ്ടിവന്നത് ക്രൂര പീഡനമായിരുന്നെന്ന് യുവതി വെളിപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. ക്രൂരതകള്‍ കാരണം രക്തസ്രാവം തുടര്‍ന്നപ്പോള്‍ യുവതി അബോധാവസ്ഥയിലായത് ഒരു ദിവസമാണ്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്നത് അതിക്രൂരമായ ലൈംഗിക പീഡനമായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചു.

ഹോട്ടല്‍മുറിയില്‍ വെച്ച്‌ വൈകീട്ട് ഏഴുമണിയോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയെ ഇയാള്‍തന്നെ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തായത്. ആശുപത്രി ജീവനക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button