കോട്ടയം: ഒരു ദിവസം രണ്ടരക്കിലോ ചിക്കനും അന്‍പത് മുട്ടയുടെ വെള്ളയും കഴിച്ച് മണിക്കൂറുകളോളം വ്യായാമം ചെയ്‌തുകഴിഞ്ഞിരുന്ന മിസ്റ്റര്‍ ഇന്ത്യ മുരളി കുമാറിന് ജയിലിൽ മറ്റ് ജയിൽപുള്ളികൾക്ക് നൽകുന്ന ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്. തിങ്കള്‍ രാവിലെ നാല് ചപ്പാത്തി (200 ഗ്രാം) ചൊവ്വ , വ്യാഴം ശനി രാവിലെ ഉപ്പുമാവ്, ഇടയ്ക്ക് ഇഡ്ഡലി. ഉച്ചയ്കും രാത്രിയിലും ചോറ് (ഷുഗര്‍ രോഗിയെങ്കില്‍ മാത്രം ആവശ്യപ്പെട്ടാല്‍ ചപ്പാത്തി) ഒരു ദിവസം മട്ടന്‍, രണ്ടു ദിവസം ഉച്ചയ്ക്ക് മീന്‍ കറി എന്നിങ്ങനെയാണ് ലഭിക്കുന്നത്.
Read also: പീഡനത്തെ തുടർന്ന് അമിത രക്തസ്രാവത്തോടെ യുവതി ആശുപത്രിയിൽ: മുൻ മിസ്റ്റർ ഇന്ത്യ കോട്ടയത്ത് റിമാൻഡിൽ
എന്നാൽ രണ്ടു തവണ മിസ്റ്റര്‍ ഏഷ്യ വരെയായ നേവി ഉദ്യോഗസ്ഥനോട് മാനുഷിക പരിഗണനയോടെയാണ് ജയില്‍ അധികൃതർ പെരുമാറുന്നത്. അതേസമയം പീഡനത്തിനിരയായി അമിത രക്തസ്രാവത്തെ തുടര്‍ന്നു കുടമാളൂരിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന യുവതി അപകടനില തരണം ചെയ്തു. ഒരു മാസം വിശ്രമിച്ചെങ്കില്‍ മാത്രമേ യുവതിയ്ക്ക് നടന്നു തുടങ്ങാന്‍ സാധിക്കുകയുള്ളുവെന്നാണ് സൂചന.
Post Your Comments