KeralaLatest News

യുവതിയെ ബലാത്സംഗം ചെയ്ത മിസ്റ്റർ ഏഷ്യക്ക് ജാമ്യം: പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് തെളിവ്, അറസ്റ്റോടെ ആകെ തകർന്നടിഞ്ഞ് മസിൽമാൻ

ഉഭയകക്ഷി സമ്മത പ്രകാരമാണ് യുവതിയും മുരളി കുമാറും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് പ്രതിഭാഗം വക്കീല്‍ വാദിച്ചത്.

കോട്ടയം: യുവതിയെ ഹോട്ടല്‍മുറിയില്‍ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്ത മുന്‍ മിസ്റ്റര്‍ ഏഷ്യയും കോട്ടയം വാരിശ്ശേരി കാലായില്‍ മുരളി കുമാറിന് ഒടുവില്‍ ജാമ്യം. ഇന്നലെയാണ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുരളീകുമാറിന് ജാമ്യം നല്‍കിയത്. അന്വേഷണം തീരുന്നത് വരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ കടക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. പ്രതിഭാഗം സമർപ്പിച്ച രേഖകളും സന്ദേശങ്ങളും പരിഗണിച്ചാണ് ജാമ്യം ലഭിച്ചത്.

ഉഭയകക്ഷി സമ്മത പ്രകാരമാണ് യുവതിയും മുരളി കുമാറും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് പ്രതിഭാഗം വക്കീല്‍ വാദിച്ചത്. കൂടാതെ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ആശുപത്രിയില്‍ വെച്ച്‌ പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞിരുന്നത് ആരോ സ്പ്രേ അടിച്ച്‌ ബോധം കെടുത്തി റോഡരികില്‍ ഉപേക്ഷിച്ചുവെന്നും അവിടെ നിന്നും മുരളിച്ചേട്ടനാണ് ആശുപത്രിയിലെത്തിച്ചു എന്നുമാണ്. കൂടാതെ ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും മറ്റും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ശരീരത്തില്‍ കരുത്തനാണെങ്കിലും സംഭവം പൊലീസ് കേസായി മാറിയതോടെ താരം കടുത്ത നിരാശയിലായിരുന്നു.  താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടായതാണെന്നും മിസ്റ്റര്‍ ഏഷ്യ പൊലീസില്‍ പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയാണ് മിസ്റ്റര്‍ ഏഷ്യക്ക് തിരിച്ചടിയായത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കോട്ടയത്തുള്ള ഹോട്ടലില്‍ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. അമിത രക്തസ്രാവമുണ്ടായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. യുവതിയുമായി മുരളി കുമാര്‍ ആറ് മാസം മുൻപ് ഫേസ്‌ബുക്കിലൂടെ പരിചയത്തിലായിരുന്നു. യുവതിയുമായുള്ള പരിചയത്തിലൂടെ വീട്ടുകാരുമായും മുരളി അടുപ്പം സ്ഥാപിക്കുകയായിരുന്നു.അതേ സമയം വിചാരണ കേസിലെ പ്രതിയുടെ ജാമ്യത്തിന്റെ കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ വാദം നടക്കാവൂ എന്നും വിശദമായ വാദം തുടങ്ങുമ്പോള്‍ മാത്രം ഉഭയകക്ഷി സമ്മത പ്രകാരമാണോ അല്ലയോ എന്ന തീരുമാനിക്കാന്‍ കഴിയൂ പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചു.

അതി ക്രൂരമായിട്ടാണ് യുവതിയെ ബലാല്‍സംഗം ചെയ്തത് എന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കോടതി മുരളീ കുമാറിനെ വിചാരണയ്ക്ക് വിധേയനായി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.പൊലീസ് ചാര്‍ജ്ജ് ഷീറ്റ് കോടതിയില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിന് ശേഷം മാത്രമേ വിചാരണ നടപടികള്‍ പൂര്‍ത്തിയാകൂ. മുരളീ കുമാറിനായി കോട്ടയം ബാര്‍ അസോസിയേഷനിലെ അഡ്വ: സി.എസ് അജയനാണ് ഹാജരായത്.ശരീരപുഷ്ടിക്കായി തുടര്‍ന്ന് പോന്ന മുരളിയുടെ ദിനചര്യങ്ങള്‍ എല്ലാം ജയില്‍ ജീവിതത്തില്‍ തെറ്റിയിരുന്നു.

ശരീരപുഷ്ടി നിലനിര്‍ത്തുന്നതിനായുള്ള മുരളിയുടെ ഭക്ഷണ ശീലം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസും ജയില്‍ അധികൃതരും. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അൻപത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുന്നതായിരുന്നു മുരളീകുമാറിന്റെ ശീലം. ആറ് മണിക്കൂര്‍ ജിമ്മില്‍ കഠിന പരിശ്രമത്തിലാണെന്നും മുരളി പൊലീസിനോട് പറഞ്ഞു. എന്നാല്‍ അറസ്റ്റിലായതോടെ ഈ ദിനചര്യങ്ങളെല്ലാം തെറ്റിയിരുന്നു. ചിക്കന്‍ ഒരാള്‍ക്ക് മാത്രമായി ജയിലില്‍ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു മുരളീകുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button