Latest NewsKerala

പെൺകുട്ടിയുടെ അമ്മയെ അരുൺ പരിചയപ്പെട്ടത് ഫോൺ വഴി, തുടർന്ന് വീട്ടിൽ താമസം: 14 കാരി ഗർഭിണിയായതിന് പിന്നിൽ..

ഒരു വര്‍ഷം മുന്‍പ് വീട്ടിലെത്തി താമസമാരംഭിച്ചു. ഇതിനിടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

കോട്ടയം: പാമ്പാടിയില്‍ പീഡനത്തിനിരയായ പതിനാലുകാരി ഗര്‍ഭിണിയാകുകയും ഗര്‍ഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ മുണ്ടക്കയം ഏന്തയാര്‍ മണല്‍പാറയില്‍ അരുണിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രതി പെണ്‍കുട്ടിയുടെ മാതാവിനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് വീട്ടിലെത്തി താമസമാരംഭിച്ചു. ഇതിനിടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചതോടെയാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടി ആദ്യം പറഞ്ഞത് തന്നെ പീഡിപ്പിച്ചത് ഒരു മധ്യവയസ്‌കൻ കാറിൽ എത്തി തന്നെ തട്ടിക്കൊണ്ടുപോയി ജ്യൂസ് തന്നു മയക്കി കിടത്തിയാണ് എന്നാണ്.

തുടർന്ന് പോലീസ് സിസിടിവി ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഇത്തരം ഒരു സംഭവത്തിന്റെ സൂചന പോലും ലഭിച്ചിരുന്നില്ല. തുടർന്ന് ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്‍ഡിലാണ്. നേരത്തെ മണര്‍കാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഇനി പാമ്പാടിയിലേയ്ക്കു മാറ്റും.

അതേസമയം പീഡിപ്പിച്ചിരുന്ന വിവരം അമ്മയ്ക്കും അറിയാമായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. അതു തെളിഞ്ഞാല്‍ അമ്മയും പ്രതിയാവും. കുട്ടി അമ്മയുടെയും പ്രതിയുടെയും സമ്മർദ്ദത്തിൽ മൊഴിമാറ്റി പറഞ്ഞതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button