NattuvarthaLatest News

പ്രളയത്തെ തുടര്‍ന്ന് ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചപ്പോള്‍, വീട്ടമ്മയെ തേടിയെത്തിയത് ഇരട്ട ഭാഗ്യം

11 ടിക്കറ്റുകളുടെ സമാശ്വാസ സമ്മാനമായ 88,000 രൂപയും ലഭിച്ചത്

മാവേലിക്കര: പ്രളയത്തെ തുടര്‍ന്ന് ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചപ്പോള്‍, വീട്ടമ്മയെ തേടിയെത്തിയത് ഇരട്ട ഭാഗ്യം. തെക്കേക്കര തടത്തിലാല്‍ ചിറ്റേത്ത് വടക്കതില്‍ മഞ്ജുളയ്ക്കാണ് (35) സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയും ഒപ്പം ഒരേ നമ്പറിലുള്ള 12 ടിക്കറ്റ് എടുത്ത മഞ്ജുളയ്ക്കു 11 ടിക്കറ്റുകളുടെ സമാശ്വാസ സമ്മാനമായ 88,000 രൂപയും ലഭിച്ചത്.

28ന് ഭരണിക്കാവില്‍ നിന്നാണ് 384067 എന്ന നമ്പറിന്റെ വ്യത്യസ്ത സീരീസുകളിലെ 12 ടിക്കറ്റുകള്‍ മഞ്ജുള എടുത്തത്. ഇതില്‍ എസ്ഒ എന്ന സീരിസിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 15 വര്‍ഷമായി ഭാഗ്യക്കുറി എടുക്കുന്ന മഞ്ജുളയ്ക്ക് നേരത്തെ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രളയത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 21നു നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് 28ലേക്കു മാറ്റുകയായിരുന്നു.

Also Read : ഭാഗ്യകടാക്ഷം ഇങ്ങനെയും : ദമ്പതികള്‍ക്ക് കുപ്പതൊട്ടിയില്‍ നിന്നും ലഭിച്ച ലോട്ടറി ടിക്കറ്റിന് കോടികള്‍ ലഭിച്ചു

കടം തീര്‍ത്ത് വീടു വയ്ക്കണമെന്നും സഹോദരങ്ങളെ രക്ഷപ്പെടുത്തണമെന്ന ആഗ്രഹമാണ് മഞ്ജുളയ്ക്കുള്ളത്. ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ മാവേലിക്കര ശാഖയില്‍ ഹാജരാക്കി. ഇപ്പോഴും തനിക്ക് ഈ ഭാഗ്യം ലഭിച്ചു എന്ന് വിശ്വസിക്കാന്‍ ഈ വീട്ടമ്മയ്ക്ക് കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button