KeralaLatest News

നാല് മാസം മുൻപ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് കാസര്‍കോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് പിന്നിലെന്നുമാണ് പൊലീസ് നി​ഗമനം.

ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ലോട്ടറി അടിച്ചതിൽ നികുതി കിഴിച്ച് 44 ലക്ഷം രൂപയാണ് വിവേകിന് ലഭിച്ചത്. രാംപെണ്ണ ഷെട്ടി-ഭവാനി ദമ്പതികളുടെ മകനാണ്. ഭാര്യ: ആരതി, മകൻ: ആൽവിൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button