മഞ്ചേരി: എഴുപതുലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഘം അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം കല്ലുരിക്കല്‍വീട്ടില്‍ അബ്ദുല്‍ അസീസ് (26), കോഴിപള്ളിയാളിവീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (38), കൊങ്ങശ്ശേരിവീട്ടില്‍ അജിത്കുമാര്‍ (44), കലസിയില്‍ വീട്ടില്‍ പ്രിന്‍സ് (22), ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന്‍ (20), കരിമ്പുഴ എളയേടത്തുവീട്ടില്‍ അബ്ദുല്‍ മുബഷിര്‍ (20) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി സ്വദേശി പാപ്പിനിപ്പാറ പൂവില്‍പ്പെട്ടിവീട്ടില്‍ അലവിക്കാണ് ലോട്ടറി അടിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനെ എത്തി കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് ആണ് സംഘം ലോട്ടറി തട്ടിയെടുത്തത്. സമ്മാനത്തുകയായി നികുതികഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. കൂടുതൽ തുക തങ്ങളുടെ ബാങ്ക് നൽകാമെന്ന് പറഞ്ഞ് അലവിയെ മഞ്ചേരിയിലേക്ക് വിളിച്ച് വരുത്തി.
രണ്ടു കാറുകളിലും ബൈക്കിലുമായി വന്ന പ്രതികള്‍ അലവിയുടെ മകന്‍ ആഷിഖിനെ വാഹനത്തിനകത്തേക്ക് കയറ്റി മാരകമായി പരിക്കേല്‍പ്പിച്ച് ടിക്കറ്റ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇതോടെ അലവി പരാതി നൽകി. അനേഷണത്തിനൊടുവിൽ പോലീസ് പ്രതികളെ പൊക്കി. തട്ടിയെടുത്ത ടിക്കറ്റ് മറ്റൊരു സംഘത്തിനു കൈമാറിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇവരെക്കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഭാഗ്യക്കുറി സമ്മാനാര്‍ഹരെ കണ്ടെത്തി വന്‍തുക വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments