KeralaLatest NewsNews

കോടിപതികളും ലക്ഷാധിപതികളും ഒത്തുകൂടുന്നു; പങ്കെടുക്കുക 70 പേർ

സംസ്ഥാനത്തെ കോടിപതികളും ലക്ഷാധിപതികളും ഒത്തുകൂടുമെന്ന് റിപ്പോർട്ട്. കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെൻ്റിൻ്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലായിരിക്കും ഇവർ ഒരുമിച്ചെത്തുക. ഭാഗ്യക്കുറി നറുക്കെടുപ്പുകളിൽ ഒന്നാം സമ്മാനം നേടിയവർക്ക് നടത്തുന്ന പരിശീലന പരിപാടിയിലും ഇവർ പങ്കെടുക്കും.

ഏപ്രിൽ 12ന് മസ്കറ്റ് ഹാർമണി ഹാളിൽ വെച്ച് നടക്കാനിരിക്കുന്ന ചടങ്ങിൽ ധനകാര്യമന്ത്രി ശ്രീ. കെഎൻ ബാലഗോപാൽ പങ്കെടുക്കും. തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാഷനാണ് പരിശീലന ചുമതല നിർവ്വഹിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ജനകീയമായ സംരംഭങ്ങളിലൊന്നാണ് കേരള സംസ്ഥാന ഭാഗ്യക്കുറി.

രാജ്യത്തെ ഭാഗ്യക്കുറി നറുക്കെടുപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒന്നാം സമ്മാനം നേടിയവർക്ക് ധന വിനിയോഗത്തിനുള്ള പരിശീലന പരിപാടി ഏർപ്പെടുത്തുന്ന ആദ്യ സർക്കാർ സംവിധാനമാണിത്. ഭാഗ്യക്കുറി സമ്മാനം ലഭിച്ചവർക്ക് ആ തുക ഏതു രീതിയിൽ വിനിയോഗിക്കണം, ഏതൊക്കെ രീതിയിൽ വിനിയോഗിച്ചാൽ വ്യക്തിക്കും കുടുംബത്തിനും ഗുണം ചെയ്യും തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം കൊണ്ട് ഫലം ചെയ്യുമെന്നാണ് പ്രതീക്ഷ.

ഫിനാൻഷ്യൽ മാനേജ്മെൻ്റ്, നിക്ഷേപസാധ്യതകൾ, വ്യക്തിയുടെയും കുടുംബത്തിനെയും ഭദ്രതയ്ക്ക് ഉതകുന്ന രീതിയിൽ ധന വിനിയോഗം, ലൈഫ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻഷുറൻസ് പദ്ധതികളുമായി എങ്ങനെ സഹകരിക്കാം എന്നിങ്ങനെ നിരവധി മേഖലകളിൽ പരിശീലനം നൽകുന്നുണ്ട്. മാത്രമല്ല സമാനം നേടുന്ന പണം ചിട്ടികളിലും കുറികളിലും നിക്ഷേപിക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നുള്ളതും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button