ഫ്രെഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ട് ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷനുമായി എത്തുന്നു. കാറിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ കമ്പനി. ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷന്‍ എന്ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. ഇന്ത്യയിലെത്തുന്ന റെനോള്‍ട്ടിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനമാകും ക്വിഡ് ഇവി.
ഇന്റേര്‍ണല്‍ കമ്പഷന്‍ എന്‍ജിന്‍ ഉണ്ടാവില്ല എന്നതാണ് പുതിയ ക്വിഡ് ഇവിയുടെ പ്രത്യേകത. ഇലക്ട്രിക് വാഹനങ്ങളുടെ മാര്‍ക്കറ്റിംഗിനെ കുറിച്ച് പഠിക്കാനായി ഇന്ത്യയിലെ റെനോള്‍ട്ടിന്റെ ഓപ്പറേഷന്‍ എന്‍ജിനിയര്‍മാര്‍ ചൈനയില്‍ പോയിട്ടുണ്ട്. ബാറ്ററിയിലും, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിലുമുള്ള വൈദഗ്ദ്യം ചൈനീസ് കമ്പനി അവര്‍ക്ക് നല്‍കും. ഇന്ത്യയില്‍ ഇറക്കുന്നതിനു മുമ്പ് ചൈനയിലായിരിക്കും ക്വിഡ് ഇവി എത്തുക. ചൈനീസ് സ്‌പെക് മോഡലായ ക്വിഡ് ഇവി ഒന്നര വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇത് ഇന്ത്യയില്‍ വാഹനം എത്തുന്നതിനെ കൂടുതല്‍ വൈകിപ്പിക്കാനാണ് സാധ്യത. ഇന്ത്യയിലേതു പോലെ തന്നെ ബ്രസീലിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ചൈനയില്‍ നിന്ന് വാഹനം എത്തിക്കും.
ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങളിലുള്ള വ്യക്തതക്കായി കാത്തു നില്‍ക്കുകയാണ് ഇപ്പോള്‍ കമ്പനി. മറ്റു രാജ്യങ്ങളിലെ മറ്റ് എക്‌സ്‌പോര്‍ട്ട് ഹബ്ബുകളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങള്‍ നമ്മുടെ രാജ്യത്ത് കൊണ്ടുവരാനുള്ള നയമാണിത്. ഇന്ത്യന്‍ വിപണിയുടെ ആഗോള മേളയില്‍ നിന്ന് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാന്‍ റെനോള്‍ട്ട് ഈ നയം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.
ഇലക്ട്രിക് ക്വിഡിലും കുറഞ്ഞ വിലയിലുള്ള സിഎംഎഫ്-എ പ്ലാറ്റ്‌ഫോമാണ് റെനോ ഉപയോഗിക്കുന്നത്. ആറ് ലക്ഷം രൂപയ്ക്കായിരിക്കും ക്വിഡ് ഇവിടെ എത്തുക. നിലവില്‍ മഹീന്ദ്ര ഇ 20 മാത്രമാണ് ഇന്ത്യന്‍ വിപണിയിലുള്ള ഏക ഇലക്ട്രിക് കാര്‍.
ALSO READ:നിര്‍മ്മാണ പിഴവ് ; ഈ മോഡൽ കാറുകള്‍ തിരിച്ച് വിളിച്ച് റെനോള്‍ട്ട്
Post Your Comments