വാഷിങ്ടണ്‍ : സ്‌ഫോടനവസ്തുക്കളും ബോംബുമൊക്കെ കണ്ടെത്താനായി പ്രത്യേക ചീരച്ചെടി വികസിപ്പിച്ച് ഗവേഷകര്‍. യുഎസിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുക എന്നത് മാത്രമല്ല ഈ ചീരച്ചെടിയുടെ ദൗത്യം. ഇക്കാര്യം അറിയിച്ച് ഇ-മെയിലും അയക്കും.
പ്ലാന്റ് നാനോബയോണിക്‌സ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന ചെടികള്‍ തയ്യാറാക്കുന്നത്. ചെടികളുടെ വേരുകളിലൂടെ വലിച്ചെടുക്കുന്ന വെള്ളത്തില്‍ നിന്ന് രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതാണ് ഈ സാങ്കേതിക വിദ്യ. ഭൂഗര്‍ഭ ജലത്തിലുള്ള നൈട്രോആരോമാറ്റിക്കുകളുടെ സാന്നിധ്യം ചീരയുടെ വേരുകള്‍ക്ക് തിരിച്ചറിയാന്‍ സാധിയ്ക്കുമെന്ന് എംഐടിയിലെ വിദഗ്ധര്‍ പറയുന്നു.
മൈനുകളുടെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണിത്. പ്രത്യേകം തയ്യാറാക്കിയ ഈ ചീരച്ചെടികള്‍ നൈട്രോആരോമാറ്റിക്കുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതോടെ ചെടിയിലുള്ള കാര്‍ബണ്‍ നാനോട്യൂബ് ഒരു വയര്‍ലെസ് സന്ദേശം അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത് പരിസരത്ത് സ്ഥാപിച്ച ഒരു ഇന്‍ഫ്രാറെഡ് ക്യാമറ തിരിച്ചറിയുകയും ബന്ധപ്പെട്ട വിദഗ്ധര്‍ക്ക് ഇതു സംബന്ധിച്ച ഇമെയില്‍ അയയ്ക്കുകയും ചെയ്യും.
രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ ചെടികള്‍ വളരെ മുന്നിലാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രൊഫസര്‍ മൈക്കിള്‍ സ്‌ട്രേനോ പറയുന്നത്. വളരെയധികം വേരുകളുള്ള ചീരകള്‍ സദാ സമയവും വെള്ളം വലിച്ചെടുക്കുന്നുണ്ടെന്നും ഇത്തരത്തില്‍ ശേഖരിച്ച ജല സാമ്പിളുകള്‍ സ്വമേധയാ ഇലകളില്‍ എത്തിക്കാന്‍ അവയ്ക്ക് കഴിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments