
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവെച്ച ഓണ്‍ലൈന്‍, ഒ.എം.ആര്‍ പരീക്ഷകള്‍ സെപ്തംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് പി.എസ്.സി. ആസ്ഥാന/മേഖല/ജില്ല ഓഫീസുകളില്‍ നടത്താനിരുന്ന എല്ലാ വെരിഫിക്കേഷനുകളും അഭിമുഖങ്ങളും മാറ്റിവച്ച ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷകളും സെപ്തംബര്‍ 21നുള്ളില്‍ പൂർത്തിയാക്കാനാണ് പി.എസ്.സിയുടെ തീരുമാനം.
ഇതിനായുള്ള റീഷെഡ്യൂള്‍ അന്തിമഘട്ടത്തിലാണെന്നും വരുംദിവസങ്ങളില്‍ തന്നെ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലിലൂടെയും എസ്.എം.എസ് മുഖേനയും പത്രദൃശ്യമാധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വകുപ്പ് തല പരീക്ഷകള്‍ സെപ്തംബര്‍ 16,18, 21 തീയതികളിലായി നടത്താനാണ് പി.എസ്.സി പദ്ധതിയിട്ടിരിക്കുന്നത്.
Post Your Comments