Latest NewsKerala

22 കാരിയെ നാവികസേനാ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; അവശനിലയിലായ യുവതി ആശുപത്രിയില്‍

നാവികസേനയില്‍ ഉദ്യോഗസ്ഥനായ പ്രതിയുമായി നാലു മാസം മുൻപാണ് യുവതി പരിചയത്തിലായത്

കോട്ടയം:  ഹോട്ടൽ മുറിയിൽ എത്തിച്ച ശേഷം 22 കാരിയെ പീഡിപ്പിച്ചു. മിസ്റ്റര്‍ ഏഷ്യ പട്ടം കരസ്ഥമാക്കിയ നാവികസേനാ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ  കോട്ടയം സ്വദേശി മുരളികുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഹോട്ടല്‍മുറിയില്‍ വെച്ച്‌ വൈകീട്ട് ഏഴുമണിയോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയെ ഇയാള്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ALSO READ: വിദേശ യുവതിയെ ഹോട്ടൽ മുറിയിൽ 

നാവികസേനയില്‍ ഉദ്യോഗസ്ഥനായ പ്രതിയുമായി നാലു മാസം മുൻപാണ് യുവതി പരിചയത്തിലായത്. വാട്സ് ആപ്പും ഫേസ്ബുക്കും വഴി ബന്ധം തുടര്‍ന്നു. കഴിഞ്ഞയിടെ നാട്ടിലെത്തിയ ഇയാള്‍ വ്യാഴാഴ്ച ഫോണില്‍ വിളിച്ച്‌, കാണണമെന്നും നഗരത്തിലെത്തണമെന്നും ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ മൊഴി. യുവതിയെ, ചായ കുടിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഇത് മുരളീകരുമാര്‍ നിഷേധിക്കുന്നുണ്ട്. പ്രതിയായ ഉദ്യോഗസ്ഥൻ മുംബൈയിലാണ് താമസിക്കുന്നത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button