കുവൈറ്റ് സിറ്റി: കുടുംബ സന്ദര്‍ശന വിസയില്‍ പുതിയ നിയന്ത്രണവുമായി കുവൈറ്റ്. കുടുംബ സന്ദര്‍ശന വിസ ഭാര്യക്കും മക്കൾക്കും മാത്രമായി നൽകാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് നിലവിലുള്ള സ്വദേശി വിദേശി ജനസംഖ്യയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കാനാണ് സർക്കാരിന്റെ ഈ തീരുമാനം.
മുമ്പ് കുടുംബ സന്ദര്‍ശന വിസയില്‍ മാതാപിതാക്കള്‍ അടക്കം അടുത്ത ബന്ധുക്കളെകൊണ്ട് വരുന്നതിന് വിദേശികള്‍ക്ക് അനുവാദം നൽകിയിരുന്നു. കൂടാതെ വിസയുടെ കാലാവധി നീട്ടാനും അനുവദിച്ചിരുന്നു. എന്നാൽ ഇവയ്ക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തുകയാണ് സർക്കാർ.
Read also:ഭക്ഷ്യവസ്തുക്കളുടെ പേരിൽ അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ 32 ലക്ഷം വിദേശികളും 14 ലക്ഷം സ്വദേശികളുമാണ് കുവൈറ്റില്‍ താമസിക്കുന്നത്. അതായത് 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ് ഇപ്പോള്‍ കുവൈറ്റില്‍ ഉള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനാണ് പുതിയ നടപടി.
കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം, സാമൂഹിക തൊഴില്‍ മന്ത്രാലയം,വാണിജ്യ വ്യവസായ മന്ത്രാലയങ്ങള്‍ സംയോജിച്ചാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
Post Your Comments