തിരുവനന്തപുരം: ജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണമാണ് കേരളത്തിൽ വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം നവകേരളം സൃഷ്ടിക്കേണ്ടത്. പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ അതേ സ്ഥലത്ത് തന്നെ വീട് പുനര്‍നിര്‍മിച്ച് താമസിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതയിടങ്ങളിലേക്ക് പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയാനന്തര കേരളം സൃഷ്ടിച്ചെടുക്കാന്‍ ആവശ്യമായ സമ്പത്ത് കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങൾ ഇതിന് വേണ്ടി മാറ്റണം. തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ മറ്റ് സംവിധാനങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കാന്‍ അസംസ്കൃത വസ്തുക്കള്‍ കൂടിയേതീരൂ. ഈയൊരു സാഹചര്യത്തിലാണ് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണം നടത്തേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറയുകയുണ്ടായി.
Post Your Comments