KeralaLatest News

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്‍കാന്‍ ഞാന്‍ തയ്യാറാണ്; പരിഹാസവുമായി ജോയ് മാത്യു

നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ

തിരുവനന്തപുരം:  കേരളം നേരിട്ട് പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത നിയമസഭയില്‍ മന്ത്രിമാര്‍ ഉന്നയിച്ച പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നുണ്ടെന്നും എന്നാല്‍ ആരും ഇത് കൈകൊണ്ട് തൊട്ടുനോക്കിയിട്ടു പോലുമില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ എന്നും ജോയ്മാത്യൂ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നുണ്ട്.

Also Read : അധികാരം മാത്രം ലക്‌ഷ്യം,മനുഷ്യ ജീവന് വിലകല്‍പ്പിക്കുന്നില്ല : സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ജോയ് മാത്യു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ നമ്മുടെ നിയമസഭയില്‍ പരിസ്ഥിതി പ്രേമത്തിന്റെ കുത്തൊഴുക്കായിരുന്നല്ലോ.നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമെന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ. എല്ലാവരും ഒരേസ്വരത്തില്‍ ഗാഡ് ഗില്‍ ,കസ്തൂരി രംഗന്‍ എന്നൊക്ക
വെച്ച് കാച്ചുന്നുമുണ്ട് .എന്നാല്‍ ഇവരില്‍ ആരും കൈകൊണ്ട് പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്‍കാന്‍ ഞാന്‍ തയ്യാറാണ്. (ആവശ്യക്കാരന്റെ പേര്‍ ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല,സത്യം )
നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button