Latest NewsKerala

കുട്ടനാട്ടിലെ എല്ലാ വീടുകളും മുങ്ങിയപ്പോഴും വീട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് മുങ്ങാതെ നിന്നത് ഈ വീടു മാത്രം

ആലപ്പുഴ : സംസ്ഥാനത്തെ മഹാപ്രളയത്തില്‍ ചെറിയ വീടുകളും , ഇരുനില വീടുകളും ആഡംബര ഫ്‌ളാറ്റുകളും എല്ലാം മുങ്ങി പോയപ്പോഴും വെള്ളം കാര്യമായി കയറാതെ ഒരു പുരാതന തറവാട്. കേരളത്തിലെ മഹാപ്രളയത്തില്‍ കുലുങ്ങാതെ നില്‍ക്കുകയാണ് 100 വര്‍ഷം പഴക്കമുള്ള വീട്. അതും വെള്ളപ്പൊക്കം ഉണ്ടായി രണ്ടാഴ്ചയായിട്ടും വെള്ളം ഇപ്പോഴും ഇറങ്ങാന്‍ മടിച്ചു നില്‍ക്കുന്ന കുട്ടനാട്ടില്‍. മങ്കൊമ്പ് ചതുര്‍ഥ്യാകരിയില്‍ പമ്പയാറിന്റെ തീരത്ത് തന്നെയാണ് ആറ്റുപുറമെന്ന പഴയ വീട് സ്ഥിതി ചെയ്യുന്നത്.

പഴയ വീടിനോട് ചേര്‍ന്ന് പണിത രണ്ടുമുറിയിലൊഴികെ മറ്റുമുറികളിലെങ്ങും വെള്ളം കയറിയില്ല. മൊത്തം അഞ്ച് മുറികളും രണ്ട് അറകളും ഒരു നിലവറയും മച്ചുമുണ്ട് ഈ വീട്ടില്‍. പഴയമുറികളെല്ലാം തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. പുതിയ മുറികളില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും വസ്ത്രങ്ങളും വാക്കംക്ലീനറുമൊഴികെ പറയത്തക്ക നാശനഷ്ടങ്ങളൊന്നും വീടിനെ ബാധിച്ചിട്ടില്ല. വെള്ളപ്പൊക്കത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. അതു കൂടി കണകാക്കിയാലും രണ്ടുലക്ഷത്തില്‍ താഴെയാണ് നഷ്ടകണക്കുകള്‍.

Read Also : കുട്ടനാട്ടിലെ വെള്ളപ്പൊക്കം; തീവ്രത കൂട്ടിയത് സർക്കാർ അനാസ്ഥ

പ്രളയത്തെത്തുടര്‍ന്ന് ഗൃഹനാഥനായ ശ്രീകുമാര്‍ കുടുംബത്തോടൊപ്പം അമ്പലപ്പുഴയുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. തിരികെ കുട്ടനാട്ടിലെത്തുമ്പോള്‍ വീട് ഉണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ഇവര്‍. ഇത്രയും പഴക്കമുള്ള വീടിന്റെ കുറച്ചുഭാഗമെങ്കിലും അവശേഷിച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു. എന്നാല്‍ വീട്ടുകാരെപ്പോലും അതിശയിപ്പിച്ചുകൊണ്ടാണ് കേടുപാടുകളില്ലാതെ വീട് തലയെടുപ്പോടെ അവരെ കാത്തിരുന്നത്. 170 വര്‍ഷം മുമ്പ് കേരളം കണ്ട മറ്റൊരു മഹാപ്രളയത്തിന് ശേഷമാണ് വീട് പണിയുന്നത്.

അന്നത്തെ വെള്ളപ്പൊക്കം കണ്ട പഴമക്കാര്‍ വീണ്ടുമൊരു വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ട് നിര്‍മിച്ചതുകൊണ്ടാകാം പ്രളയവുംകടന്ന് വീട് നിലനില്‍ക്കുന്നതെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഇപ്പോള്‍ പണിത രണ്ടുമുറികളൊഴികെ മറ്റുള്ളവയെല്ലാം നല്ല ഉയരത്തിലാണ് പണിതിരിക്കുന്നത്. പമ്പയാര്‍ വീട്ടിലൂടെ കയറിയിറങ്ങിപ്പോയിട്ടും വെള്ളം കയറാതെ സംരക്ഷിച്ചത് വീട്ടിലെ നിലവറയാണ്. കയറിയ വെള്ളമെല്ലാം നിലവറയിലൂടെ ഭുമിയുടെ അടിയിലേക്ക് തന്നെ ഇറങ്ങിപ്പോയി. ഇതിന് മുമ്പ് വെള്ളപ്പൊക്കമുണ്ടായപ്പോഴൊന്നും വീടിനുള്ളിലേക്ക് വെള്ളം കയറിയിട്ടില്ല. ആദ്യ പടിവരെയെ വെള്ളം കയറിയിട്ടുള്ളൂ. ഇത്തവണ പക്ഷെ കണക്ക്കൂട്ടലുകള്‍ പിഴച്ചു. പുതിയതായി പണിത രണ്ട് മുറികളില്‍ മാത്രമാണ് വെള്ളം കയറിയതെന്ന ആശ്വാസത്തിലാണ് വീട്ടുകാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button