Latest NewsKerala

എറണാകുളം ജില്ലയില്‍ മാത്രം പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് ആയിരക്കണക്കിന് പശുക്കള്‍ക്ക്

ജില്ലയിലെ 314 ക്ഷീരസംഘങ്ങളില്‍ 150 എണ്ണത്തിലും പ്രളയം നഷ്ടം വരുത്തി

കൊച്ചി: എറണാകുളം ജില്ലയില്‍ മാത്രം പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് ആയിരക്കണക്കിന് പശുക്കള്‍ക്ക്. പ്രാഥമിക കണക്കു പ്രകാരം എറണാകുളം ജില്ലയില്‍ മാത്രം 3610 പശുക്കള്‍ ചത്തു. കൂടാതെ 12 കോടി രൂപയുടെ നഷ്ടമാണ് കണക്കുകൂട്ടുന്നത്. ജില്ലയിലെ പാല്‍ സംഭരണത്തില്‍ ഇപ്പോള്‍ 60 ശതമാനം കുറവുണ്ട്. ജില്ലയിലെ 314 ക്ഷീരസംഘങ്ങളില്‍ 150 എണ്ണത്തിലും പ്രളയം നഷ്ടം വരുത്തി.

Also Read: കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 445 പേരുടെ ജീവന്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ

പ്രളയം ബാധിക്കാത്ത ക്ഷീരസംഘങ്ങളില്‍ നിന്ന് കഴിഞ്ഞ ജൂലൈ 31 ലെ പാല്‍ അളവിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന് രണ്ടുരൂപ പ്രകാരം സംഭാവനയായി സ്വീകരിക്കാനും തീരുമാനിച്ചു. പത്ത് ലക്ഷം രൂപയുടെ കാലിത്തീറ്റ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കും. അതേസമയം പ്രളയം കനത്ത ആഘാതം ഏല്‍പ്പിച്ച ക്ഷീരമേഖലയില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനും പുനരുദ്ധാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് മില്‍മ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button