പാക്കിസ്ഥാന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തയാണ് പാകിസ്ഥാനിൽ നിന്ന് പുറത്തു വരുന്നത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കട ബാധ്യതകളിൽ നിന്ന് രാജ്യത്തിന്റെ വരുമാനം ഉയർത്താനാണ് ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലെ തന്റെ വസതി വാടകയ്ക്ക് നല്‍കിയത്.
രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചിലവ് കുറയ്ക്കാനും അനുവദിച്ച ഭവനങ്ങളില്‍ താമസിക്കില്ലെന്ന് ഗവര്‍ണര്‍മാരും പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. അതേസമയം, ഇമ്രാന്‍ ഖാന്‍ ഭവനം വിട്ട് ബനി ഗാലയിലെ മറ്റൊരു വസതിയിലേക്ക് മാറിയെന്നാണ് സൂചനകൾ.
പ്രധാനമന്ത്രിയുടെ വസതിയില്‍ പരിപാലിച്ചിരുന്ന മൂന്ന് പോത്തുകളുടെയും അഞ്ച് പശുക്കുട്ടികളെയും വിൽപ്പന ചെയ്തതിലൂടെ ആകെ മൊത്തം 2,302,000 രൂപ ലഭിച്ചുവെന്ന് ഡോണ്‍ പത്ര റിപ്പോര്‍ട്ടിൽ പറയുന്നു.
Post Your Comments