ശ്രീനഗർ: ജമ്മുകശ്മീരിൽ ആറ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരർ വീട്ടിൽ കയറി തട്ടിക്കൊണ്ട് പോയി. വ്യാഴാഴ്ച ആയിരുന്നു സംഭവം. നേരത്തെ ഭീകർക്ക് സ്വാധീനം ഉണ്ടെന്നു കരുതപ്പെടുന്ന സ്ഥലങ്ങളിൽ പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. ഇതിനു പ്രതികാരമായാണ് ഈ തട്ടിക്കൊണ്ട് പോവൽ എന്നാണ് നിഗമനം.
മറ്റ് പോലീസുകാരുടെ വീടുകളിലും ഭീകരർ എത്തിയിരുന്നു എന്നാണ് വിവരങ്ങൾ. ഇത് ഭീകരരുടെ ഒരു സമ്മര്‍ദ തന്ത്രമായാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഷോപിയാൻ ജില്ലയിലെ ഭീകരാക്രമണത്തിൽ പോലീസുകാർ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്‌ഡ് നടത്തിയത്. ഇതിനെതിരെ പ്രതിഷേധവും ആയി നാട്ടുകാർ മുന്നോട്ട് വന്നിരുന്നു. പോലീസുകാർ ചില വീടുകൾക്ക് തീവച്ചു എന്നാണ് നാട്ടുകാരുടെ ആരോപണം.
പുല്‍വാമ, അനന്തനാഗ്, കുല്‍ഗാം ജില്ലകളിലെ പോലീസുകാരുടെ വീട്ടിലെത്തിയാണ് ഭീകരര്‍ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയത്. നേരത്തെ ഒരു പോലീസുകാരനെ തട്ടിക്കൊണ്ട് പോയി ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ ലക്ഷ്യം വെക്കുന്നത് ആദ്യമാണ്.
Post Your Comments