ന്യൂഡല്‍ഹി: ഒരു സംസ്ഥാനത്തുള്ള എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ സംവരണം ലഭിക്കില്ലെന്ന് സുപ്രീം കോടതി. കോടതിയുടെ ഭരണഘടനാ ബഞ്ചാണ് സംവരണം സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ സംവരണം ഇവര്‍ക്കാവശ്യപ്പെടാനാവില്ലെന്ന് ബഞ്ച് പറഞ്ഞു. ഈ വിഭാഗത്തില്‍ പെടുന്ന ഒരാള്‍ മറ്റൊരു സംസ്ഥാനത്ത് സംവരണം ആവശ്യപ്പെട്ടാല്‍ ആ സംസ്ഥാനത്തെ അര്‍ഹതപ്പെട്ടയാളുടെ അവകാശത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
അതേ സമയം ജോലിക്കോ മറ്റുമായി സംസ്ഥാനത്ത് കുടിയേറി താമസിക്കുന്നവര്‍ക്ക് എസ്.സി, എസ്.റ്റി വിഭാഗത്തിന് കീഴിലായി വിജ്ഞാപനം ചെയ്തിട്ടുള്ള സമുദായങ്ങള്‍ക്ക് സംവരണം ആവശ്യപ്പെടാനാകും. സംവരണവുമായി ബന്ധപ്പെട്ട് എട്ട് ഹര്‍ജികള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം.
ALSO READ:തൊഴില്‍ അവസരങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ സംവരണം നല്‍കിയാലും ഫലം ലഭിക്കില്ലെന്ന് ഗഡ്‌കരി
രന്‍ജന്‍ ഗോഗോയ്, എന്‍.വി രാമണാ, ആര്‍.ഭാനുമതി, എം.എം ശാന്തന്‍ഗൗഡര്‍, എസ്. അബ്ദുള്‍ നസീര്‍ അടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്. ഒരു സമുദായത്തിന് സ്വന്തം സംസ്ഥാനത്തിനകത്ത് സംവരണം ലഭിക്കുന്നത് അവര്‍ക്ക് അവിടെയുള്ള പിന്നാക്കാവസ്ഥ പരിഗണിച്ചാണ്. മറ്റൊരു സംസ്ഥാനത്ത് അതേ സമുദായത്തിന് അത്തരം പിന്നാക്കാവസ്ഥ ഉണ്ടാകണമെന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
Post Your Comments