Latest NewsIndia

തൊഴില്‍ അവസരങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ സംവരണം നല്‍കിയാലും ഫലം ലഭിക്കില്ലെന്ന് ഗഡ്‌കരി

ഐ.ടിയുടെ മികവ് വര്‍ദ്ധിച്ചതോടു കൂടി ബാങ്കുകളില്‍ പോലും തൊഴിലവസരങ്ങള്‍ കുറഞ്ഞു കഴിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്ന ഈ സാഹചര്യത്തില്‍ സംവരണം നല്‍കിയാലും പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. മറാഠി പ്രക്ഷോഭകര്‍ മഹാരാഷ്ട്രയില്‍ സംവരണത്തിനായി സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഗഡ്‌കരിയുടെ വിശദീകരണം.

Also Read: ട്രായ് അനുമതി ലഭിച്ചിട്ടും 5ജി സ്പെക്‌ട്രം ലേല തീയതി പ്രഖ്യാപിക്കാതെ കേന്ദ്രം

സംവരണം നല്‍കിയാലും ജോലി നല്‍കാനില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഐ.ടിയുടെ മികവ് വര്‍ദ്ധിച്ചതോടു കൂടി ബാങ്കുകളില്‍ പോലും തൊഴിലവസരങ്ങള്‍ കുറഞ്ഞു കഴിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറയുന്നു.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ സംവരണങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായ ചിന്തയാണ് ഇക്കാര്യത്തിലുണ്ടാകേണ്ടതെന്നും അല്ലാതെ രാഷ്ട്രീയവല്‍ക്കരിക്കുകയല്ല ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി ഗഡ്‌കരി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button